Tuesday, February 3, 2009

അടി ഔസോ




ബാല്യകാല സ്മരണകളില്‍ കനത്തുനില്‍ക്കുന്ന ഒരോര്‍മ്മയാണ് ‘അടി ഔസോ’. ആരായിരുന്നയാള്‍? ഞങ്ങള്‍ കുട്ടികള്‍ എല്ലാം ഓരോരോ കഥകള്‍ മെനഞ്ഞുണ്ടാക്കും അയാളെപ്പറ്റി.കാരണം അയാള്‍ ആരോടും സംസാരിക്കാറില്ല.
കീറിപ്പിന്നിക്കുത്തിയ മുഷിഞ്ഞ മുണ്ട്, ഒരു ഷര്‍ട്ടിനുമുകളില്‍ വേറെ ഷര്‍ട്ട്, പിന്നതിന്നുമുകളില്‍ വേറൊന്ന്....ചെവിയില്‍ എപ്പോഴും ഒരു പെന്‍സിലോ മറ്റോ.കടകളില്‍ നിന്ന് എറിഞ്ഞുകളയുന്ന കട്ടിക്കടലാസ്സില്‍ എപ്പോഴും എഴുതിക്കൊണ്ടിരിക്കും.ആലുവ വിട്ടയാള്‍ പോകാറില്ല. പക്ഷെ നാട്ടുകാരനുമല്ല.
ട്രെയിന്‍ കയറിവരുന്ന (ഇറക്കി വിടുന്ന) എത്രയോ മനോനിലതെറ്റിയവര്‍ അന്നും ഇന്നും ആലുവയിലുണ്ട് !
മൌസമര്‍ത്തി വരച്ചപ്പോള്‍ ഛായ നിലനിര്‍ത്താന്‍ പണിപ്പെട്ടിട്ടുണ്ട്, കാരണം പഴയ ചങ്ങാതിമാര്‍ ആരെങ്കിലും കണ്ടാല്‍ തിരിച്ചറിയണമല്ലോ..!

8 comments:

Shamsudhin Moosa said...

ബാല്യകാല സ്മരണകളില്‍ കനത്തുനില്‍ക്കുന്ന ഒരോര്‍മ്മയാണ് ‘അടി ഔസോ’. ആരായിരുന്നയാള്‍?

പകല്‍കിനാവന്‍ | daYdreaMer said...

Brilliant Work... !!

BS Madai said...

ചിത്രം കണ്ടപ്പോള്‍ തോന്നിയതുതന്നെയായിരുന്നു അടിക്കുറിപ്പിലും വായിച്ചത്. നന്നായിരിക്കുന്നു.

Thaikaden said...

Nice work. Congrats.

കരീം മാഷ്‌ said...

‘അടി ഔസോ’കള്‍ക്ക് വീണ ഇടം വിഷ്ണു ലോകം

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായിരിക്കുന്നു.

കാവാലം ജയകൃഷ്ണന്‍ said...

വളരെ നല്ല ചിത്രം. ‘അടി ഔസോ’യുടെ മാനസിക ഭാവം വ്യക്തമാക്കാന്‍ ആ കണ്ണുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്‌... ഇത് ഏതു സോഫ്‌ട്‌ വെയര്‍ ഉപയോഗിച്ചാണ് വരച്ചതെന്നു പറയാമോ?

ആശംസകള്‍

Shamsudhin Moosa said...

നന്ദി, പകല്‍കിനാവന്‍, Madai , Thaikaden , കരീം മാഷ്‌ ,പള്ളിക്കരയില്‍, ജയകൃഷ്ണന്‍ -നന്ദി,
-സ്വന്തം മനസ്സിന്റെ തടവറയില്‍ മുങ്ങാം കുഴിയിടുന്ന അടി ഔസൊ ഒരു ബാധയായി മനസ്സില്‍ ഇപ്പോഴും, ആ ബാധയെ ആവേശിപ്പിക്കാന്‍ ഒരു വൃഥാസ്രമം.

ജയകൃഷ്ണന്‍, ഈ സ്കെച്ച് ഫോട്ടോഷോപ്പില്‍ മൌസമര്‍ത്തി വരച്ചതാണ്...