.......................എന്റെ കാര്യത്തില്‍ ഒരു ചിത്രം ജനിയ്ക്കുന്നത് വളരെ ബോധപൂര്‍വ്വമായ തയ്യാറെടുപ്പുകൊണ്ടല്ല.അതായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ജ്യാമതീയ ശില്‍പ്പം തന്നെ ഉണ്ടാക്കുമായിരുന്നു. പക്ഷേ അതിലും അപ്പുറം മനസ്സിന്റെ അനന്തമായ മാനങ്ങളില്‍ ഉണ്ടാവുന്ന ഓളങ്ങള്‍ മറ്റു ഭൌതിക ചേരുവകളുമായി ചേര്‍ന്ന് ഉണ്ടാവുന്ന സ്ഥല-കാല- നിറ-രൂപ സങ്കലനമാണ് ചിത്രം.ഒരു കൊള്ളിയാനില്‍ തെളിയുന്ന മനസ്സിലെ രൂപം പോലെ , പുലര്‍കാല വെളിച്ചത്തില്‍ മെല്ലെ തെളിയുന്ന പുഴയോര ദൃശ്യം പോലെ മനസ്സില്‍ (എന്താണ് മനസ്സ്..!?)........
ഒരു ശില്‍പ്പം ഒരു ചിത്രമായി പരിണമിച്ച കഥയാണ്. എന്റെ ശില്‍പ്പമായ ‘കലുങ്കിലിരിയ്ക്കുന്ന മാഷാണ് ‘ ത്രിമാനത്തില്‍ നിന്നും ചിത്രത്തിലെ ബുദ്ധനായി മാറിയത്. ഇതിനൊന്നും ക്ലിപ്തമായ ഉത്തരം തരാനില്ല. സമയത്തെ തിരിച്ചിട്ടാല്‍ ( തിരിച്ചു വിട്ടാല്‍ ) ഈ ചിത്രത്തിലെ ബുദ്ധനാകാം കലുങ്കിലിരിയ്ക്കുന്ന മഷായി മാറുന്നത്. ആര്‍ക്കറിയാം...?!
5 comments:
പക്ഷേ അതിലും അപ്പുറം മനസ്സിന്റെ അനന്തമായ മാനങ്ങളില്‍ ഉണ്ടാവുന്ന ഓളങ്ങള്‍ മറ്റു ഭൌതിക ചേരുവകളുമായി ചേര്‍ന്ന് ഉണ്ടാവുന്ന സ്ഥല-കാല- നിറ-രൂപ സങ്കലനമാണ് ചിത്രം
ആശംസകള്‍ മാഷെ ..!
തോണിക്കടവത്തെ ബുദ്ധനെ എങ്ങിനെ വരച്ചതായാലും(ഏതു മാധ്യമത്തില്‍) ശരി വളരെനല്ലൊരു കലാസൃഷ്ടിയായിരിക്കുന്നു.
പരിസരത്തെ നിറങ്ങളുടെ ജീവിതാഭിമുഖ്യവും,
സമയത്തിന്റെ അതിരായി കാത്തുനില്‍ക്കുന്ന കടവും
ചിത്രത്തിനു ദാര്‍ശനിക മാനം നല്‍കിയിരിക്കുന്നു.
ആശംസകള്‍ !!!
കഴിഞ്ഞ പോസ്റ്റില്‍ ഒരുചിത്രകോ..രന്‍ വന്ന് മുണ്ടുപൊക്കികാണിച്ചിട്ട് സ്ഥലം വിട്ടു.ഇവനൊക്കെ നന്നാകണേല്‍ ഇനിയും എത്രകാലം പിടിക്കും .
Post a Comment