Tuesday, January 6, 2009

മകള്‍

ഷാര്‍ജയില്‍ വന്നതിനു ശേഷം വരച്ച ചിത്രങ്ങളിലൊന്ന്.തീരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രമെ ഇപ്പോള്‍ വരക്കാറുള്ളു. പ്രദര്‍ശനങ്ങളൊന്നും ഇപ്പോഴില്ല, വളരെ സ്വകാര്യം.


ആളൊഴിഞ്ഞ പള്ളിയില്‍ നില്‍ക്കുന്ന അച്ചനും മകളും പഴയ സ്കെച്ചില്‍ നിന്നും പെയിന്റിങ്ങായപ്പോള്‍ ഊഷരമായ മലഞ്ചരിവിലെ രൂപങ്ങളായി മാറി...?! അമ്മയുടെ കുഴിമാടം പെയിന്റിങ്ങിലില്ലെങ്കിലും നിങ്ങള്‍ക്കു കാണാനൊക്കുന്നുണ്ടാവണം...?!

6 comments:

Shamsudhin Moosa said...

ഷാര്‍ജയില്‍ വന്നതിനു ശേഷം വരച്ച ചിത്രങ്ങളിലൊന്ന്.തീരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രമെ ഇപ്പോള്‍ വരക്കാറുള്ളു.

Nirar Basheer said...

വളരെ മനോഹരം..

കുറുമാന്‍ said...

ചിത്രങ്ങളെ കുറിച്ച് ആധികാരികമായി ഒന്നും തന്നെയറിയില്ലെന്നെല്ലാം ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ഇഷ്ടപെട്ടു. പ്രത്യേകിച്ചും ഒരു ചിത്രത്തിന്റെ തന്നെ വിത്യസ്ഥമായ അവതരണശൈലി.

കരീം മാഷ്‌ said...

വല്ല നിവര്‍ത്തിയുമുണ്ടെങ്കില്‍ വരക്കണം ശംസുക്കാ!
ബ്ലോഗിലിട്ടാല്‍ അങ്ങോട്ടു വരാതെ തന്നെ കാണാലോ?
വര നന്നായിട്ടുണ്ട്. എനിക്കിത്ര ഡീറ്റൈലാക്കാന്‍ ക്ഷമ കിട്ടില്ല.

Kaippally said...

പണ്ടൊരിക്കൾ താങ്കളുടെ ചിത്രങ്ങൾ നേരിട്ടു് കണ്ടിട്ടുണ്ടു്.

വീണ്ടും ബ്ലോഗിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

Kuzhur Wilson said...

എന്റെ മകളാണ് എന്റെ രാഷ്ട്രീയം എന്നെഴുതിയത് നമ്മുടെ കൂടെയുള്ള ബ്ലോഗറാണ്.

എന്റെ മകളാണ് എന്റെ രാഷ്ട്രീയം എന്ന് ഉറക്കെ ഉറക്കെ ഉറക്കെ പറയുന്ന വര.

എല്ലായിടത്തും കോറി.
എല്ലായിടത്തും മുറിഞ്ഞു

ഇക്കാ
ഒരു പ്രദര്‍ശനം സംഘടിപ്പിക്കണം
നെറ്റില്‍ എങ്കിലും

ഞാനുണ്ട് കൂടെ