ഈ ഇരട്ട പെയിന്റിങ്ങുകളെക്കുറിച്ച് എന്തെഴുതാന്‍. ഒരു ചിത്രത്തില്‍ പല ചെറു ചിത്രങ്ങള്‍, അതില്‍ പിന്നെ ചെറു ചിത്രങ്ങള്‍....കാഴ്ച്ചകള്‍. അങ്ങനെ പല അടുക്കുകളിലായാണ് ഇതിന്റെ കാഴ്ച്ചവട്ടം.
അനന്തമാണ് സാദ്ധ്യതകള്‍ എന്നു തോന്നുമെങ്കിലും ഉരുത്തിരിഞ്ഞു വരുന്മ്പോഴേക്കും ഇത് ഇങ്ങനയേ ആവുകയുള്ളു എന്നു തോന്നിപ്പിക്കും. വളരെ deterministic ആയ എന്തോ ഒന്ന്. ഇതിനെ മറികടക്കുവാന്‍ ആവുന്നവര്‍ ഉണ്ടാവുമായിരിക്കും. എന്റെ പരിമിതി ഇതാണ്.
ആരാണ് ഞാന്‍ (നാം) ?! എന്റെ എല്ലാ ഓര്‍മ്മകളും, അനുഭവങ്ങളും, ചിന്തകളും, വികാരങ്ങളും, ആധികളും, ആകുലതകളും ആകെക്കൂടി ചേര്‍ത്തെഴുതിയാല്‍ ഒരു ഗിഗാബൈറ്റ് കാണുമായിരിക്കും. മനുഷ്യജാതിയുടെ-human genome-മൊത്തം വലിപ്പം ഒരു ഗിഗാബൈറ്റ് അറിവേ (information content) കാണൂ..! അപ്പോള്‍ മൊത്തം പ്രപഞ്ചത്തിന്റെ എത്ര ? ചിന്തകള്‍ ഈ വഴിക്കും ആവാം...അപ്പോള്‍ നമ്മുടെ ഈ പ്രപഞ്ചം ഒരു ചെറു കണിക മാത്രമാവുന്ന അനന്ത പ്രപഞ്ച സങ്കല്‍പ്പത്തില്‍ നാം എവിടെ നില്‍ക്കുന്നു..! ഈ മായാപ്രപഞ്ച സങ്കല്‍പ്പത്തില്‍ നാമും....നമ്മുടെ........
തുടക്കം ഈ സ്കെച്ച്......!