Thursday, August 6, 2009

ചിതലിയിലെ കാളപൂട്ടൂ മത്സരം : Cattle race of Kerala


ഒരു ഊട്ടി യാത്ര കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു ഞങ്ങള്‍. പാലക്കാട് കഴിഞ്ഞ് തൃശ്ശൂര്‍ക്കുള്ള വഴിയിലൂടെ യാത്ര തുടരുമ്പോള്‍ റോഡ് സൈഡില്‍ ഒരാള്‍ക്കൂട്ടം. സ്ഥലം ചിതലി. ഇറങ്ങി നോക്കി, കാളയോട്ട മത്സരമാണ്.ഓണത്തിന് നടക്കാനിരിക്കുന്ന മഹാമത്സരത്തിന്റെ മുന്നോടിയായി എല്ലാ ഞായരാഴ്ചകളിലും നടക്കുന്ന പരിശീലനം.








കണ്ടില്ലേ എന്ത് ഉത്സാഹമാണവര്‍ക്ക്.
കര്‍ഷകന്റെ മണ്ണിനോടും പ്രകൃതിയോടുമുള്ള ഈ ഉത്സാഹത്തിമിര്‍പ്പിനെ, ജന്തുക്കളോട് ക്രൂരത കാണിക്കുന്നു എന്ന് പറഞ്ഞ് മുടക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ നേരിയ ഒരു വിഷമം....

ശരിയാണ്, സ്പെയിനിന്റെ സ്വന്തം എന്നു തന്നെ വിശേഷിപ്പിക്കവുന്ന കാളപ്പോര് ക്രൂരത തന്നെയാ‍ണ്, തടവിലാക്കപ്പെട്ട ഒരു മൃഗത്തിനെ, വിറളി പിടിപ്പിച്ച് ഒരു കളി തിമര്‍ക്കുന്നു, അവസാനം ആ പാവം മൃഗം മരിച്ചു വീഴുന്നവരെ !!

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കേണ്ടതു തന്നെ. അതിനൊരു തര്‍ക്കവുമില്ല. പക്ഷേ, കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഈ ആഘോഷത്തെ, അതിന്റെ നൈര്‍മല്യത്തെ കാണാന്‍ കഴിയാത്ത വിദ്യ നേടിയ മലയാളി, എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത്?

കാക്കൂറിലെ മരമടി മത്സരം മുടക്കുവാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ പോകാന്‍ മടിക്കാത്ത മൃഗസ്നേഹികള്‍!










26 comments:

Shamsudhin Moosa said...

ചിതലിയിലെ കാളപൂട്ടൂ മത്സരം.photo essay

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം, മാഷെ.
നല്ല ചിത്രങ്ങള്‍.
ഞങ്ങളുടെ നാട്ടില്‍ ഇത് സര്‍വ്വ സാധാരണമായ ഒരു വിനോദമാ‍ണ്.
പക്ഷെ എന്തു ചെയ്യാം, മനുഷ്യനെ ആര്‍ക്കും വേണ്ടെങ്കിലും മൃഗത്തിന്റെ വക്കാലത്തിന് ആളുകളേറെയുണ്ട്, കാര്യമായ അദ്ധ്വാനമൊന്നും വേണ്ടല്ലോ.

nandakumar said...

പാലക്കാട് ആയിരുന്നപ്പോള്‍ രണ്ടു വര്‍ഷം കണ്ടിട്ടുണ്ട് ഈ കാളപൂട്ടു മത്സരം. പഴയ കാലത്തിന്റെ ആഘോഷവും തിമിര്‍പ്പും ഇപ്പോളില്ല എന്നാണ് അന്ന് ചില പഴമക്കാര്‍ പറഞ്ഞത്. പക്ഷെ, ശരിക്കും ഒരു ഉത്സവം, തിമിര്‍പ്പ് ആയി എനിക്ക് തോന്നി.

(അന്ന്, ഞാന്‍ എന്നെങ്കിലും കാമറയില്‍ തൊടും എന്നൊരു പ്രതീക്ഷ പോലുമില്ലായിന്നു. കാമറ തൊടാന്‍ പറ്റിയപ്പോള്‍ ചെതലിയിലേക്ക് പോകാനും കഴിഞ്ഞില്ല) :)

Anonymous said...

ഒരിക്കല്‍ മലപ്പുറം വളാഞ്ചേരിയില്‍ പോയപ്പോള്‍ കണ്ടിട്ടുണ്ട് , ഇപ്പോള്‍ അതിനെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ ആ സംഭവം ഓര്‍ത്തു പോയി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ടി.വി യിൽ അല്ലാതെ നേരിട്ട് ഇതു കണ്ടിട്ടില്ല.എന്തായാലും നാട്ടിൽ വന്ന അവസരത്തിൽ തന്നെ ഇതു കാണാൻ പറ്റിയല്ലോ....അപ്പോൾ തന്നെ അതു ക്യാമറയിലാക്കി ഞങ്ങൾക്കായി ഒരുക്കി തന്നതിന് നന്ദി

ആശംസകൾ

Promod P P said...

പാലക്കാടിന്റെ മുഖമുദ്രകളിലൊന്ന്

കന്നുതെളി എന്ന് വിളിക്കുന്ന ഈ മത്സരം(ഇതിൽ കാളകളെ പൊതുവേ പങ്കെടുപ്പിക്കാറില്ല. പോത്തുകളാണ് മുഖ്യം)

sunilraj said...

nice !!

മുള്ളൂക്കാരന്‍ said...

പാലക്കാടു വന്നാല്‍ ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു....പഴയകാലത്തിന്റെ അവശേഷിപ്പുകള്‍ ഒത്തിരിയുണ്ടിവിടെ....സ്വാഗതം...
സ്നേഹപൂര്‍വ്വം മുള്ളൂക്കാരന്‍...

navi said...

Whether it is Pamplona Bull Running in Spain, or Jalikatte in Tamil Nadu, or Rodeo in Texas, or the Cattle Races in our very own Kerala, what we need to take in is the celebration of the centuries-old local culture and tradition.

Yes, animal cruelty at varying levels in these demonstrations/games exist, but if we become obsessed with Manekhism, we might have to litigate to ban Eid Celebrations and certain temple rituals. :)

ഹരിത് said...

നല്ല ഫോട്ടോകള്‍.:)

ഗുപ്തന്‍ said...

കാളപ്പോരും കാളപ്പൂട്ടും ഒരുപോലെ ആണെന്ന് കരുതുന്നവര്‍ക്ക് വട്ട് തന്നെയാവും.

കാളപ്പൂട്ടുപോലെ ഒരു കായിക ഉത്സവം നിരോധിക്കണം എന്നു വാദിക്കുന്നവര്‍ ഒളിമ്പിക്സിലെ കുതിയോട്ടം മുതല്‍ താഴോട്ട് പലതും നിരോധിപ്പിച്ചിട്ട് വരാന്‍ പറ. പതിനെട്ടുമണിക്കൂറോളം കഠിനപരിശ്ശീലനവും വന്ധ്യംകരണമുള്‍പടെ പലതരത്തിലുള്ള കണ്ടീഷനിംഗും കഴിഞ്ഞ കുതിരകളെയാണ് ഹോഴ്സ് റേയ്സിന് ഉപയോഗിക്കുന്നത്.

പക്ഷെ നമ്മുടെയിടയിലും മൃഗങ്ങളെ വളര്‍ത്തുന്നതിലും പണിയെടുപ്പിക്കുന്നതിലും പുലര്‍ത്തിവരുന്ന പരമ്പരാഗത രീതികള്‍ പലതും മാറാനുണ്ട്. അത് കാളപ്പൂട്ട് മത്സരത്തില്‍ മാത്രമല്ല; വീടുകളില്‍ കന്നുകാലികളെയും നായ്ക്കളെയും കരുതുന്നതില്‍ നിന്നുതുടങ്ങി ആനയെഴുന്നള്ളത്തുവരെയുള്ള ഒരായിരം കാര്യങ്ങളിലാണ്.

കുഞ്ഞന്‍ said...

ഷംസുക്കാ..

ആദ്യ പടം അത് എല്ലാരീതിയിലും മികച്ച ഒരു ഷോട്ട്..ആ ഒരു പടത്തിലൂടെ കാള (പോത്ത്) പൂട്ടിന്റെ സമസ്ത ഭാവങ്ങളും ആവാഹിച്ചിരിക്കുന്നു. പടങ്ങളെല്ലാം സംസാരിക്കുന്നവയാണ്..വാവയാണൊ പടംസ് എടുത്തത്?..എന്തായാലും നന്ദി പറയുന്നു....

എന്തുകൊണ്ടൊ പടത്തേക്കാള്‍‍ മറ്റുകൂട്ടുകാര്‍ വിഷയത്തിലൂന്നി സംസാരിച്ചു.

സിദ്ധാര്‍ത്ഥന്‍ said...

ഒന്നാമത്തെ പടം കണ്ടാല്‍ ഇവര്‍ ഉപദ്രവിക്കുന്നില്ലേ എന്നു തോന്നും. നാലാമത്തെ പടം കണ്ടാലാ സംശയം മാറും.
ഗുഡ് പടംസ്

ഹരീഷ് തൊടുപുഴ said...

ഷംസുക്കാ;

ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാനും, മുൻ മന്ത്രിയുമായ ശ്രീ. പി.ജെ.ജോസെഫ് അവർകളുടെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷങ്ങളായി തൊടുപുഴയിൽ വച്ച് ഡിസംബെർ മാസത്തിൽ ‘കാർഷികമേള’ എന്ന പേരിൽ ഒരു കാർഷിക മഹോത്സവം നടക്കാറുണ്ട്. കഴിഞ്ഞവർഷത്തെ ചില വിവാദങ്ങൾ കാരണം കഴിഞ്ഞ ഡിസെംബെറിൽ അതു നടന്നിരുന്നില്ല.
പറഞ്ഞു വരുന്നതെന്താണെന്നു വച്ചാൽ, ഈ കാർഷിക മേളയോടനുബന്ധിച്ചു പലവിധത്തിലുള്ള പ്രദർശനങ്ങളും, സെമിനാറുകളും, കളികളും മറ്റും നടത്താറുണ്ടായിരുന്നു. അതിലെ ഹൈലൈറ്റ് ഐറ്റമായിരുന്നു ‘കാളയോട്ട മത്സരം’.
കഴിഞ്ഞ വർഷം എന്റെ കൈയ്യിൽ പ്രൊഫെഷണൽ കാമെറാ വന്നപ്പോൾ വളരെയേറെ ആഗ്രഹിച്ചിരുന്ന ഒന്നാണു, ഡീസെംബെറിൽ ഈ കാളപൂട്ടു മത്സരം കവറു ചെയ്യണമെന്നു. പക്ഷേ, തുടങ്ങിയതില്പിന്നെ ആദ്യമായി കഴിഞ്ഞ തവണ കാർഷികമേള മുടങ്ങിപ്പോയതിനാൽ ആ ആഗ്രഹം സഫലമായില്ല. ഇതിലെ മിക്ക ഫോട്ടോകളും കാണുമ്പോൾ കൊതിതോന്നുന്നു.
വളരെ വിദഗ്ധമായി ആ ചലനങ്ങൾ ഒപ്പിയെടുത്തിരിക്കുന്നു. പ്രത്യേകിച്ച് ആദ്യ ചിത്രം!!

വീണ്ടും ശ്രീ.ജോസെഫ് മന്ത്രിയാകുന്നു. ഈ ഡിസെംബെറിൽ കർഷികമേള നടക്കുമെന്നും, ഇതു പോലെ മനോഹരമായ കുറേ ചിത്രങ്ങൾ എനിക്കെടുക്കാൻ കഴിയുമെന്നും പ്രത്യാശിക്കുന്നു...

Appu Adyakshari said...

ഷംസുക്കാ, ആദ്യ ചിത്രം വളരെ ഇഷ്ടമായി. ബാക്ക്‍ല്ലിറ്റ് സൂപ്പര്‍ ഫോട്ടോതന്നെ.

കുഞ്ഞന്‍, ഷംസുക്കയ്ക്ക് ഫോട്ടൊയെടുക്കുവാന്‍ വാവയുടെ സഹായം വേണം എന്നു വിചാരിക്കരുതേ. ഷംസുക്ക ഒരു പ്രസ് ഫോട്ടോഗ്രാഫറാണു കേട്ടോ. യു.എ.ഇ യിലെ അല്‍ ഖലീജ് പത്രത്തില്‍.

krish | കൃഷ് said...

chithrangaL nannaayiTTunT.

chithrakaran:ചിത്രകാരന്‍ said...

നല്ലതും അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്നതുമായ കാഴ്ച്ച.

കരുത്തുള്ള മനുഷ്യരും, കരുത്തുള്ള വളര്‍ത്തുമൃഗങ്ങളും,പങ്കെടുക്കുന്ന ഈ കായിക ഉത്സവം
നമ്മുടെ കാര്‍ഷിക സംസ്കൃതിയുടെ സ‌മൃദ്ധിയുടെ ശേഷിക്കുന്ന തുരുത്തുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു
എന്നതുതന്നെ അത്ഭുതകരമാണ്.
നമ്മളെല്ലാം അദ്ധ്വാനിക്കാത്ത, വിയര്‍ക്കുന്നത് നീചത്വമാണെന്ന് വിശ്വസിക്കുന്ന പിംബ് സംസ്കാരത്തിലേക്ക് കൂടുമാറിയപ്പോള്‍
നമ്മുടെ കാളപൂട്ടു മത്സരം നാണക്കേടും മൃഗപീഢനവുമായി
പരിണമിക്കുന്നതാണ്.
ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ച് മണിക്കൂറുകളോളം അറ്റന്‍ഷനില്‍ നിര്‍ത്തി ദൈവങ്ങളുടേയും ചടങ്ങുകളുടേയും തറവാടിത്വം വര്‍ദ്ധിപ്പിക്കുന്ന പ്രാകൃത മാടംബിത്വമൊന്നും മൃഗപീഢനമാകില്ല :)

ബയാന്‍ said...

നല്ല അനുഭവം; സിറ്റിസണ്‍ ജേര്‍ണലിസം എത്ര അസ്വാദ്യകരം.

★ Shine said...

I came from http://uaemeet.blogspot.com/. Superb photos. Congrats.

Sureshkumar Punjhayil said...

Kidilan.. Chithrangalum vivaranavum athi manoharam....!

Ashamsakal...!!!

ഖാന്‍പോത്തന്‍കോട്‌ said...

നന്നായിട്ടുണ്ട്... :)

Unknown said...

നല്ല ജീവസ്സുറ്റ ചിത്രങ്ങള്‍, നന്ദി.

മലപ്പുറം ജില്ലയിലും കാളപൂട്ട് മത്സരങ്ങള്‍ ധാരാളമായി നടന്നിരുന്നു, നേരില്‍ കാണാനും പറ്റിയിട്ടുണ്ട്. ഞങ്ങളുടെ അടുത്ത് ഒലിപ്പുഴ എന്ന സ്ഥലത്ത് ഒരു സ്ഥിരം കാളപൂട്ട് കണ്ടം (ഗ്രൌണ്ട്) ഈ മത്സരത്തിനായി മാത്രം ചെളിയും വെള്ളവും നിറച്ചു നിലനിര്‍ത്തിയിരുന്നു, സീസണില്‍ സ്ഥിരം മത്സരങ്ങളും നടന്നിരുന്നു. പൂട്ടിനുള്ള കാളകളെ പ്രത്യേക പരിചരണത്തോടെ, പ്രത്യേകിച്ചും പോഷകപ്രദമായ ആഹാരത്തിന്റെ കാര്യത്തില്‍, വളര്‍ത്തിയിരുന്നു. ഒന്നാം സ്ഥാനം നേടിയ എരു (കാള) ഇന്ന ആളുടെതാണ് എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ എല്ലാ ഉടമസ്ഥരും കൊതിച്ചിരുന്നു, വല്ലാത്തൊരു അഭിമാനത്തോടെയാണ് അവര്‍ ആ പട്ടം ഏറ്റെടുത്തിരുന്നത്.
ഇന്നിപ്പോള്‍ അതൊക്കെ ഉണ്ടോ ആവോ,
ഓര്‍മ്മകള്‍ .. ഓര്‍മ്മകള്‍ ..

jayanEvoor said...

നല്ല ബ്ലോഗ്‌, നല്ല ചിത്രങ്ങള്‍!

അഭിനന്ദനങ്ങള്‍!!

Prasanth Iranikulam said...

ഷംസൂക്കാ,
ആദ്യ ചിത്രം ഉഗ്രന്‍!ഇതു വരെ കാളപൂട്ട് കാണാന്‍ കഴിഞിട്ടില്ല,എങ്കിലും പാടത്തിരുന്ന്(ചെളിയിലും,വെള്ളത്തിലും)ഓടിവരുന്ന കാള/പോത്തിന്റെ മുന്‍പില്‍ ക്യാമറയുമായി ഇരിക്കുന്ന കാര്യമോര്‍‌ക്കുമ്പോഴേ ടെന്‍ഷനാവുന്നു - എന്നെയോര്‍ത്തല്ല,ക്യാമറയെ ഓര്‍‌ത്ത്. :-)

Abdul Saleem said...

ഷംസുക്കാ, ആദ്യ ചിത്രം വളരെ ഇഷ്ടമായി.ഒരു ചെറിയ Tilt ഉണ്ടെന് തോനുന്നു.എങ്കിലും നന്നായിരിക്കുന്നു.

ഒരില വെറുതെ said...

ചിതലിയിലെ താഴ്വാരത്ത് ഇപ്പോള്‍ കാളകള്‍.